തിങ്കളാഴ്‌ച, ജൂലൈ 18, 2011

മനുഷ്യത്തം..

ഇന്ന് കര്‍കിടക മാസം ഒന്നാം തീയ്യതി..
ഇന്നലെ രാത്രി.. അല്ല ഇന്ന് രാവിലെ (പുലര്‍ച്ചെ മൂന്നു മണി എന്ന സമയമൊക്കെ നമുക്ക്‌ രാവിലെ എന്ന് വിളിക്കാലോ..)
ഉറങ്ങാന്‍ കിടന്നപ്പോള്‍ ഈ മാസമെങ്കിലും ദൈവ ചിന്തയോടെ, സഹജീവികളോട് സഹാനുഭൂതിയോടെ പെരുമാറുമെന്ന് ഉറച്ച തീരുമാനമെടുത്തിരുന്നു..
അപ്പുറത്തെന്‍റെ സുഹൃത്ത് കിടന്നുറങ്ങുന്നുണ്ട്.. (അവന്‍റെ ശീലമെങ്ങനാന്നു വച്ചാ ഉറങ്ങുമ്പോ തല അടക്കം മൂടണം.. ശവത്തിനെ വെള്ള പുതയ്ക്കുന്ന പോലെ.. ചെറുപ്പം തൊട്ടുള്ള സ്വഭാവമാണത്രേ )..
കുറച്ചു കഴിഞ്ഞപ്പോള്‍ (ഉദ്ദേശം ഒരു എട്ടു മണിയായി കാണണം..)
പുറത്തു നിന്നും വാതിലില്‍ കൊട്ടുന്ന ശബ്ദം..
ഏതാവനാണാവോ ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് എന്നാലോചിച്ചു ചെന്നു വാതില്‍ തുറന്നു.. മുന്‍പില്‍ അന്നേരം ഒരു "സാര്‍" വിളി..
ഈശ്വരാ ഇന്നത്തെ കണി കൊളമായല്ലോ..
എന്‍റെ മുന്നില്‍ ദയാ ദാക്ഷിണ്യവും പ്രതീക്ഷിച്ചു ഒരു ചേട്ടനും ചേച്ചിയും നില്‍ക്കുന്നു..
കണ്ടാലെ അറിയാം അവര്‍ വെള്ളം കണ്ടിട്ട് ഒരു നാലു വര്‍ഷമെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമെന്ന്.. കൈസഞ്ചിയില്‍ നിന്നും ഒരു കടലാസ് എടുത്ത് അവര്‍ എന്‍റെ നേരെ നീട്ടി..
അതില്‍ എഴുതിയതെന്താണെന്ന് എനിക്കൊരെത്തും പിടിയും കിട്ടിയില്ല (കുറെ അക്ഷരങ്ങള്‍ മാത്രം കണ്ടു.. ഇതിനോട് സാമ്യമുള്ള കുറെ അക്ഷരങ്ങള്‍ ഇവിടെ ബസില്‍ എഴുതി കാണാറുണ്ട്.. അതുകൊണ്ട് ഇതും കന്നടയാണെന്നു ഞാന്‍ വിശ്വസിക്കുന്നു ‍) ..
ഒന്നു മാത്രം മനസ്സിലായി..
ഇത് നമ്മുടെ നാട്ടില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസം എന്ന പേരില്‍ ഹിന്ദിക്കാര്‍ വരുന്ന പോലെ തന്നെ എന്ന്..
അവര്‍ എന്നോട് എന്തൊക്കെയോ പറഞ്ഞു..
ഞാന്‍ പറഞ്ഞു "കന്നഡ ഗോത്തില്ല" എന്ന്.. (ആര് ചോദിച്ചാലും കന്നഡ അറിയില്ല എന്നവരോട് തിരിച്ചു പറയാന്‍ വേണ്ടി ഞാന്‍ പഠിച്ചു വച്ച വാക്കായിരുന്നു അത്..)..
അവരോടു ഞാന്‍ ഇംഗ്ലീഷ് ഗോത്താ എന്ന് ചോദിച്ചു..
ദയനീയമായ അവരുടെ നോട്ടം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി ഞാന്‍ പറഞ്ഞത് ശുദ്ധ മണ്ടത്തരമാണെന്ന്..
അവര്‍ ചോദിച്ചു.. തമിള്‍ തെരിയുമാ..
എനിക്കറിയാവുന്ന മുറി തമിഴില്‍ ഞാന്‍ പറഞ്ഞു തമിള്‍ തെരിയാം.. (അങ്ങനെ തന്നെയാണോ ഈശ്വരാ പറയണ്ടേ.. ആ.. ആര്‍ക്കറിയാം..)
നാന്കെ തൂത്തിക്കുടി നിന്നും വന്നതാക്കും..
തുടങ്ങിയപ്പോഴേ എനിക്ക് കാര്യം മനസ്സിലായി..
ഞാന്‍ പറഞ്ഞു തൂങ്ങ്ന നേരത്താ അണ്ണൈ ഇന്ത മാതിരി സംസാരവുമായി വന്തിരിക്കുത്‌.. ("സംസാര"മല്ല "പേച്" ആണ് അവിടെ വേണ്ടിയിരുന്നതെന്ന് അപ്പോള്‍ തോന്നിയില്ല.. അര്‍ഥം മാറിപ്പോയി എന്നിപ്പോഴാ മനസ്സിലായത്‌..)
ഇങ്കെ ഒന്നുമില്ല.. ഉങ്ക പണി നോക്കി പോങ്കോ എന്നും പറഞ്ഞു ഞാന്‍ വാതില്‍ കൊട്ടിയടച്ചു..
പെട്ടെന്നാണ് എന്‍റെ മനസ്സിലെ മനുഷ്യ സ്നേഹി ഇന്നലത്തെ പ്രതിജ്ഞ എന്നെ ഓര്‍മിപ്പിച്ചത്..
എല്ലാവരെയും കഴിയുന്ന വിധം സഹായിക്കുക.. എല്ലാവരോടും സഹാനുഭൂതിയോടെ പെരുമാറുക..
അടച്ച വാതില്‍ തുറന്നു ഞാന്‍ നടന്നു തുടങ്ങിയ അവരെ അവിടെ പിടിച്ചു നിര്‍ത്തി..
എന്നിട്ടെന്റെ പഴയ ഒരു ഷര്‍ട്ട്‌ ( അത്ര പഴയതൊന്നുമല്ലാട്ടോ.. ഒരു നാലഞ്ചു ബട്ടന്‍സ് പോയിട്ടുണ്ടെന്നെ ഉള്ളൂ.. പിന്നെ ചെറിയ ചെറിയ തുന്നലുകളും.. വെറും നാല് വര്‍ഷത്തെ പഴക്കമേ ഉള്ളൂ..) എടുത്തു കൊണ്ട് കൊടുത്തു..
പിന്നെ രണ്ടു രൂപയും കൊടുത്തു..
അവരുടെ മുഖത്ത് തെളിഞ്ഞ പ്രസാദ ഭാവം.. ഹോ..!!
അതു പറഞ്ഞറിയിക്കാന്‍ പറ്റില്ല..
അതു കണ്ടെന്റെ ഉള്ളു തണുത്തു..
പ്രതിജ്ഞ എടുത്തു ആദ്യ ദിവസം തന്നെ ഞാന്‍ അതില്‍ നിന്നും അണുവിട ചലിക്കാതെ പ്രവര്‍ത്തിച്ചിരിക്കുന്നു..
നീ വലിയവനാടാ..!!
അവര്‍ ആ ഷര്‍ട്ട്‌ എടുത്തു തുറന്നു നോക്കി..
അവരുടെ മുഖത്തൊരു ഭാവ മാറ്റം ഞാന്‍ ശ്രദ്ധിച്ചു..
ഒരു പുച്ഛത്തോടെ ആണോ ഇപ്പൊ എന്നെ അവര്‍ നോക്കുന്നത്..?
ഏയ്.. ആയിരിക്കില്ല..
എന്തായാലും ഞാന്‍ തിരിഞ്ഞു വന്നു കിടന്നുറങ്ങി..
അല്‍പം കഴിഞ്ഞു (ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും..) വീണ്ടും വാതിലില്‍ ആരോ മുട്ടി..
ഉറക്കം നഷ്ടപ്പെട്ട ഞാന്‍ മൂക്കറ്റം ശുന്‍ടിയുമായി എഴുന്നേറ്റു..
ചെന്ന് നോക്കിയപ്പോള്‍ ഒരു യുവ കോമളന്‍ ഒരു യുവതിയേയും കൊണ്ട് വന്നിരിക്കുന്നു..
റൂം എതാവത് കാലിയായി ഇറുക്കാ എന്നവന്‍ ചോദിച്ചു..
അപ്പോഴത്തെ ദേഷ്യത്തിന് വല്ല ലോഡ്ജിലും പോയി ചോദിക്കാടാ എന്ന് ഞാന്‍ പറയാന്‍ തുടങ്ങിയതാ..
പക്ഷെ എന്‍റെ മനസ്സില്‍ അതു ഞാന്‍ കുഴിച്ചു മൂടി..
ഓണര്‍ മുകളിലത്തെ നിലയില്‍ ഇരുക്ക്‌..
അവരെ പോയി പാറുങ്കോ എന്ന് ഞാന്‍ മറുപടി കൊടുത്തു..
ആരെയൊക്കെയോ ചീത്ത പറഞ്ഞു ഞാന്‍ തിരികെ വന്നു കിടന്നു..
ഇത്തവണ ഉറങ്ങുന്നതിനു മുന്‍പേ വീണ്ടും വാതിലില്‍ കൊട്ട്..
ഞാന്‍ എന്‍റെ പുതപ്പെല്ലാം വലിച്ചെറിഞ്ഞു ആരെയൊക്കെയോ പറയാന്‍ പാടില്ലാത്തത് പറഞ്ഞു കൊണ്ടെഴുന്നേറ്റു..
ചെന്ന് വാതില്‍ തുറന്നപ്പോള്‍ ഉടമസ്ഥന്‍ രണ്ടു മൂന്നു തടിയന്മാരെയും കൊണ്ട് വന്നിരിക്കുന്നു..
ഈ മാസത്തെ വാടക കൊടുത്തതാണല്ലോ..
പിന്നെ എന്തിനാ ഇയാള്‍ കുറെ ഗുണ്ടകളെ കൊണ്ട് ഇങ്ങോട്ട് വന്നിരിക്കുന്നെ എന്ന് ഞാന്‍ ആലോചിച്ചു..
അപ്പോഴദ്ദേഹം പറഞ്ഞു ഈ ഫ്ലാറ്റ്‌ ഞാന്‍ വില്‍ക്കാന്‍ പോകുന്നു..
നിങ്ങള്‍ ഈ മാസത്തോടെ ഇവിടെ നിന്നും ഇറങ്ങണം എന്ന്..
അതു പറയാന്‍ നിങ്ങള്‍ക്ക്‌ എന്തവകാശം എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും എന്‍റെ സഹാനുഭൂതി കാരണം (അദ്ദേഹത്തിന്‍റെ കഷ്ടപ്പാടുകള്‍ നമ്മള്‍ മനസ്സിലാക്കണമല്ലോ.. അല്ലാതെ കൂടെയുള്ള തടിമാടന്മാരെ കണ്ടു പേടിച്ചതു കൊണ്ടല്ല) അതിനെന്താ ഇറങ്ങാലോ എന്നാ പറയാന്‍ തോന്നിയത്..
ഇന്നത്തെ എന്‍റെ ദിവസം അതി ഗംഭീരം തന്നെ..
ഉറക്കവും പോയി മനസ്സമാധാനവും പോയി..
കുളിച്ചു റെഡി ആയി പ്രഭാത ഭക്ഷണത്തിന് ഇറങ്ങി..
റോഡിലൂടെ നടക്കുമ്പോള്‍ ഒരു മധ്യവയസ്കന്‍ നടന്നു വരുന്നത് കണ്ടു..
കാണാത്ത ഭാവത്തില്‍ ഞാന്‍ നടന്നു..
പക്ഷെ കണ്ടാല്‍ മാന്യനെന്നു തോന്നുന്നത് കൊണ്ടാണോ എന്നറിയില്ല..
അങ്ങേരു എന്‍റെ അടുത്ത് വന്നു ചോദിച്ചു മലയാളി താനേ..?
അതു പറയുമ്പോ ഒരു വൃത്തികെട്ട നാറ്റം എന്‍റെ മൂക്കിലടിച്ചു..
മദ്യത്തിന്റെ മണമാണോ എന്ന് ഞാന്‍ സംശയിച്ചു..
എന്‍റെ മനസ്സ്‌ പറഞ്ഞു "അതാവില്ല.. ചിലപ്പോ പല്ല് തേക്കാത്തത് കൊണ്ട് മണം വരുന്നതായിരിക്കുമെന്ന്.."
സാര്‍.. നാന്‍ തമിള്‍ ആണ്.. ഇങ്കെ എതാവത് വേല കൊടുക്ക മുടിയുമാ..
എന്കിട്ടെ ഡ്രൈവിംഗ് ലൈസന്‍സ് എല്ലാം ഇരുക്ക്‌..
ഞാന്‍ പറഞ്ഞു ഞാന്‍ ഒരു മുതലാളി കിടയാത്..
ലുക്ക്‌ മട്ടും താന്‍ ഇരുക്ക്‌.. കൈയ്യില്‍ എതുവുമേ ഇല്ല..
സാര്‍.. നാല് നാളാ മുഴു പട്ടിണി.. സാപ്പിടത്ക്ക് ഒരു പത്തു രൂപാ ആവതു കൊടുന്കെ ..
ഇപ്പോള്‍ എനിക്ക് കാര്യങ്ങളുടെ നിജ സ്ഥിതി ഏതാണ്ട് മനസ്സിലായി..
പക്ഷെ എന്‍റെ ഉള്ളിലെ മനുഷ്യസ്നേഹി വീണ്ടും പറഞ്ഞു "പാവം" എന്ന്..
അറിയാതെ എന്‍റെ കൈകള്‍ പേഴ്സില്‍ ആകെ ഉണ്ടായിരുന്ന അറുപതു രൂപയില്‍ പത്തു രൂപ എടുത്തു കൊടുത്തു..
പ്രഭാത ഭക്ഷണം കഴിച്ചു തിരിച്ചു വരുമ്പോ ഞാന്‍ അടുത്തുള്ള ബെവേരജെസ് കടയിലെ ക്യൂവിലേക്ക് നോക്കി..
നമ്മുടെ പട്ടിണി പാവം ആ ക്യൂവിന്‍റെ ഏറ്റവും മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു..
വെറുതെ ഇരുന്ന ഒരുത്തനെ കുടിപ്പിച്ചു കിടത്താന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത് ഞാന്‍ ഉള്ളില്‍ ചിരിച്ചു.. എന്‍റെ മനുഷ്യത്തത്തിനു  ഞാന്‍ ഒരു ലോക്ക് ഇട്ടു പൂട്ടി..
ഇനി മേലാല്‍ അതു അതര്‍ഹിക്കുന്നവനും കിട്ടില്ലല്ലോ എന്നത് മാത്രമായിരുന്നു എന്‍റെ സങ്കടം..

4 അഭിപ്രായങ്ങൾ:

  1. എല്ലാരേയും ആ കൂട്ടത്തില്‍ കണക്കാക്കാന്‍ പറ്റില്ല.
    സഹായം അര്‍ഹിക്കുന്നവര്‍ക്ക് അത് അര്‍ഹിക്കുന്ന സമയത്ത് കൊടുക്കുക തന്നെ വേണം.

    മറുപടിഇല്ലാതാക്കൂ
  2. താങ്കളുടെ വിലപ്പെട്ട കമന്റിനു നന്ദി..
    നമ്മുടെ എല്ലാവരുടെ മനസ്സിലും ഒരു നന്മ ഒളിഞ്ഞു കിടപ്പുണ്ട്..
    ആവശ്യ സമയത്ത് അത് മറ നീക്കി പുറത്തു വരിക തന്നെ ചെയ്യും..
    അതര്‍ഹിക്കുന്നവര്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കാം..

    മറുപടിഇല്ലാതാക്കൂ
  3. ഞാന്‍ പറഞ്ഞു തൂങ്ങ്ന നേരത്താ അണ്ണൈ ഇന്ത മാതിരി സംസാരവുമായി വന്തിരിക്കുത്‌.. ("സംസാര"മല്ല "പേച്" ആണ് അവിടെ വേണ്ടിയിരുന്നതെന്ന് അപ്പോള്‍ തോന്നിയില്ല.. അര്‍ഥം മാറിപ്പോയി എന്നിപ്പോഴാ മനസ്സിലായത്‌..)

    അടി കിട്ടാഞ്ഞത് ഭാഗ്യം കേട്ടോ.


    നന്നായിട്ടുണ്ട്.എന്നാലും എന്തോ ഒരു perfection കുറവ് തോന്നി.ഒരു വിഷയത്തിലും സ്‌ട്രെസ് ചെയ്യാതെ പോയ പോലെ..ഒരു റഫ് റൈറ്റിംഗ് ആണ് ഉദ്ധെശിച്ചതെങ്കില്‍ നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ