തിങ്കളാഴ്‌ച, ഓഗസ്റ്റ് 08, 2011

6347 - മംഗലാപുരം എക്സ്പ്രസ്സ്‌,,!!

തിരുവനന്തപുര൦ ജില്ലയിലെ കഴക്കൂട്ടം എന്ന ടൌണ്‍..
മഴക്കാലത്തെ ഒരു വെള്ളിയാഴ്ച..
പത്മനാഭം ബില്‍ഡിങ്ങില്‍ മൂന്നാം നിലയില്‍ ചിലരുടെ തല പുകയുന്നു..

അതെ..!! അന്നാണ് ഞങ്ങളുടെ പ്രൊജക്റ്റ്‌ന്‍റെ ആദ്യ ഡെലിവറി..
ഒരു കമ്പ്യൂട്ടറിന്റെ അകത്തു തലയിട്ടിരിക്കുന്ന മുഖം അന്‍സലിന്റെയാണ്..
വേറൊരു കമ്പ്യൂട്ടര്‍നെ ഭ്രാന്ത് പിടിപ്പിക്കുന്നത് ഞാനും..
അപ്പുറത്ത് ജൈസും അലക്സും നെട്ടോട്ടമോടുന്നു..
ഉച്ചക്ക് കൊടുക്കാമെന്നു ഏറ്റതായിരുന്നു..
പക്ഷെ സെര്‍വറിന്റെ വേഗതയും ഞങ്ങളുടെ കയ്യിലിരിപ്പും ഒത്തു വന്നപ്പോള്‍ വൈകിട്ടായിട്ടും കൊടുക്കാന്‍ പറ്റിയിട്ടില്ല..
അങ്ങനെ 5:30 p.m  കഴിഞ്ഞു.. കാബുകള്‍ എല്ലാം പോയി..
എനിക്കാണേല്‍ അന്നു വീട്ടിലും പോണം..
പോയിട്ട് പ്രത്യേകിച്ച് കാര്യമുണ്ടായിട്ടൊന്നുമല്ല..
ടിക്കറ്റ്‌ എടുത്തു പോയില്ലേ..!!
വീട്ടില്‍ പോയിട്ടാണേല്‍ ഒരാഴ്ച കഴിഞ്ഞിരിക്കുന്നു..
അതുകൊണ്ട് ഞാന്‍ വെപ്രാളം പിടിച്ചു നടക്കുവാണ്‌.. അല്ല ഓടുവാണ്‌..
അങ്ങനെ 6:00 p.m കഴിഞ്ഞപ്പോള്‍ ഒരു വിധത്തില്‍ പണി തീര്‍ന്നു..
അവസാനം ഞാന്‍ ഡെലിവറി ഫോള്‍ഡര്‍ ഉണ്ടാക്കി..
ഞാനും അന്‍സലും കൂടെ വെരിഫൈ ചെയ്തു..
പെട്ടെന്നാണ് ഒരു ഫയലില്‍ തെറ്റ് കാണുന്നത്..
ഉടനെ അത് ശരിയാക്കി സെര്‍വറില്‍ ജോബ്‌ സബ്മിറ്റ് ചെയ്തു..

“നാശം..!! സര്‍വറിനു സ്ലോ ആവാന്‍ കണ്ട നേരം..!!”
എന്‍റെ അരിശം മുഴുവന്‍ ഞാന്‍ കീബോര്‍ഡിനോടു തീര്‍ത്തു..

“അളിയാ ഡെലിവറി സ്ട്രക്ചര്‍ ശരിയാക്കിയിട്ടുണ്ട്..
നമ്മുടെ സ്ക്രിപ്റ്റ്‌ ഓടിച്ചു അതൊന്നു കോപ്പി ചെയ്തു നീ എഫ്‌ടിപിയില്‍ ഇടാവോടാ..!! ഞാന്‍ ഇനീം ഇരുന്നാ ട്രെയിന്‍ അതിന്‍റെ പാട്ടിനു പോകും..!!”
ഞാന്‍ അന്‍സലിനോട് ചോദിച്ചു..

“അളിയാ നീ വിട്ടോടാ..!! ഇതു ഞാന്‍ ഏറ്റു..!!”

അങ്ങനെ സമാധാനമായി ഞാന്‍ എഴുന്നേറ്റു ലഗ്ഗേജും എടുത്ത് വീട്ടിലോട്ട് വെച്ചു പിടിച്ചു..
അങ്ങനെ ഒരു 8:00 p.m ആയപ്പോള്‍ ഞാന്‍ തമ്പാനൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ എത്തി..
ഇനി ഒരു 30 മിനുട്ട് കൂടെയുണ്ട് ട്രെയിന്‍ പുറപ്പെടാന്‍..

“എന്നെ പട്ടിണിക്കിടാനാണോ ഉദ്ദേശം..?”
വയറു കിടന്നു വിളി തുടങ്ങി..

നേരെ നടന്നു ആര്യാസില്‍ കയറി..
“ചേട്ടാ..!! ഒരു മസാലദോശയും ഒരു തൈര് വടയും..
ആ.. പിന്നെ ഒരു കാപ്പിയും..!!
പെട്ടെന്ന് വേണേ..!!”

ചേട്ടന്‍ ഇപ്പൊ കൊണ്ടു വരാമെന്നും പറഞ്ഞോണ്ട് അകത്തേക്ക് പോയി..
10 മിനിറ്റ് കഴിഞ്ഞിട്ടും ആളെ കാണുന്നില്ല..!!
ഉടനെ പുറത്ത്‌ പേമാരി തുടങ്ങി..!!
സംതൃപ്തിയായി.. ഞാന്‍ ആണേല്‍ ഇന്നു കുടയും എടുത്തില്ല..!!
ട്രെയിന്‍ കിട്ടില്ലെന്ന് ഏതാണ്ട് ഉറപ്പായി..

അടുത്തു വന്നു ചേട്ടന്‍ പ്രസന്ന വദനനായി നിന്നു..
“സാര്‍..!! തൈരു വട തീര്‍ന്തിരിച്ച്.. സാമ്പാര്‍ വട പോതുമാ..?”

“എതാവത് കൊടുങ്കെ അണ്ണാ..!! ഇപ്പോഴേ ലേറ്റ് ആയിടിച്..!!”

പുള്ളി അകത്തു പോയി 5 മിനുടിനകം മസാലദോശയും സാമ്പാര്‍ വടയും കാപ്പിയുമായി തിരിച്ചെത്തി..
ഞാന്‍ വാച്ചില്‍ ടൈം നോക്കി.. 8:20 p.m..
ഇനി പത്തു മിനിറ്റിനകം റെയില്‍വേ സ്റ്റേഷനില്‍ എത്തിയില്ലേല്‍ പിന്നെ പോകണ്ട..!!
പുറത്തേക്കു നോക്കിയപ്പോള്‍ മഴ തോര്‍ന്നിരിക്കുന്നു..
അവസാനത്തെ ശ്രമം നടത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു..
5 മിനുട്ടിനകം ഞാന്‍ എല്ലാം കഴിച്ചു തീര്‍ത്തു..
ആക്രാന്തം മൂത്തത് കൊണ്ടോന്നുമല്ല.. അവിടെ ചെലവഴിക്കാന്‍ എനിക്ക് സമയമില്ലായിരുന്നു..
അപ്പുറത്തെ ടേബിളില്‍ ഇരുന്നവര്‍ എന്നെ അതിശയത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു..
മറ്റൊരവസരതിലാണേല്‍ അവരുടെ സ്ഥാനത്ത്‌ ഞാനാണേലും വിചാരിച്ചേനെ ഇവനൊന്നും ഭക്ഷണം കണ്ടിട്ടില്ലേ എന്ന്..
കാശും ടിപ്പും കൊടുത്തു ഞാന്‍ കടയില്‍ നിന്നും ചാടിയിറങ്ങി..

“ദൈവമേ..!!”
അറിയാതെ ഞാന്‍ വിളിച്ചു പോയി..
മുട്ടോളം വെള്ളം കിടക്കുന്നു മുന്നില്‍..
ഇനി ഒരു തോണി കൊണ്ടുവന്നു മറുകര പിടിക്കാന്‍ സമയമില്ലല്ലോ എന്നോര്‍ത്തു ഞാന്‍ വ്യസനിച്ചു..
അടുത്ത നിമിഷം ഞാന്‍ പാന്‍റ് മുട്ടോളം മടക്കി വച്ചു അങ്ങു നടന്നു..
അങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സമയം 8:28 p.m.
നേരെ മംഗലാപുരം എക്സ്പ്രസ്സ്‌ കിടക്കാറുള്ള മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോര്‍മിലെക്ക് ഓടിച്ചെന്നു..
ട്രെയിന്‍ എടുത്തിട്ടില്ല..!! ഭാഗ്യം..!!
നേരെ ചെന്ന് എന്‍റെ ബോഗി ആയ S6ല്‍ കയറി..
ഓര്‍മ്മ തെറ്റിയിട്ടില്ല.. എന്‍റെ ബെര്‍ത്ത്‌ 41 തന്നെ..
അവിടെ ചെന്നിരുന്നു.. 

തൊട്ടടുത്തിരുന്ന ചേട്ടനോട് ചോദിച്ചു
“ചേട്ടന്‍റെ അപ്പര്‍ ബെര്‍ത്ത്‌ ആണോ..?”

“അല്ല അനിയാ..!! ലോവെര്‍ ബെര്‍ത്ത്‌ ആണ്..!!
സീറ്റ്‌ നമ്പര്‍ 41..”

“അതെങ്ങനാ ചേട്ടാ.. 41 എന്‍റെ ബെര്‍ത്ത്‌ അല്ലെ..!!
ചേട്ടനു തെറ്റിയതായിരിക്കും.. ഒന്നൂടെ നോക്കിക്കേ..!!”
ഞാന്‍ വാദിച്ചു..

“ഞാന്‍ ടിക്കറ്റ്‌ നോക്കീട്ടു തന്നെയാ കേറിയേ..
അനിയന് തെറ്റ് പറ്റിയതായിരിക്കും..!!”

അങ്ങനെ വരാന്‍ വഴിയില്ലല്ലോ.. എനിക്ക് നല്ല ഓര്‍മയുണ്ട്..
ഞാന്‍ എന്‍റെ ടിക്കറ്റ്‌ എടുത്തു നോക്കി..
“അതേ.. ശരിയാണല്ലോ.. എന്‍റെ ബെര്‍ത്ത്‌ 41 തന്നെയാ..!!”
ഞാന്‍ ചേട്ടനോട് കയര്‍ക്കാന്‍ തുടങ്ങി..

“ചേട്ടന്‍റെ ടിക്കറ്റ്‌ ഇങ്ങെടുത്തേ.. ഞാന്‍ ഒന്ന് നോക്കട്ടെ..!!”

ചേട്ടന്‍ ടിക്കറ്റ്‌ എടുത്ത് എന്‍റെ കയ്യില്‍ തന്നു..
“ശ്രീധരന്‍, Age  35, S6  41, ലോവേര്‍ ബെര്‍ത്ത്‌..!!”
ഇതും ശരിയാണല്ലോ..

അപ്പോഴാണ്‌ മുകളിലത്തെ വരി ഞാന്‍ ശ്രദ്ധിച്ചത്..
2660 ഗുരുദേവ്‌ എക്സ്പ്രസ്സ്‌.. തിരുവനന്തപുരത്ത് നിന്നും കന്യാകുമാരിക്ക്..!!”
അതും വായിച്ചു ഞാന്‍ ചിരി തുടങ്ങി..

ചേട്ടന്‍ ചോദിച്ചു..
“എന്തിനാ ചിരിക്കുന്നേ..?”

“ചേട്ടാ.. ഇതു വേറെ ട്രെയിനിന്‍റെ ടിക്കറ്റ്‌ ആണ്..
ഇതു 8:30ന്‍റെ മംഗലാപുരം എക്സ്പ്രസ്സാ..!!”

“അനിയാ..!! ഇതു 8:10നു പോകേണ്ടിയിരുന്ന ഗുരുദേവ്‌ എക്സ്പ്രസ്സ്‌ ആണ്..
കേറുമ്പോ ട്രെയിനിന്‍റെ പേരു നോക്കിയിരുന്നോ..?”

ആ ചോദ്യം കേട്ടു സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി..
“ചേട്ടാ.. സാധാരണ ഈ പ്ലാറ്റ്‌ഫോര്‍മില്‍ ഈ സമയത്ത് മംഗലാപുരം എക്സ്പ്രസ്സ്‌ ആണ് കിടക്കാറുള്ളത്‌.. അതു കൊണ്ടാ ഞാന്‍..!!”

ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ട്രെയിന്‍ കന്യാകുമാരി ദിശയിലേക്ക് ചലിച്ചു തുടങ്ങിയിരുന്നു..

“ചേട്ടാ..!! ഇനി ഇതെവിടെയാ നിര്‍ത്തുന്നത്‌..?”

എന്‍റെ ദയനീയ ഭാവത്തിലുള്ള ചോദ്യം കേട്ട് ആ ചേട്ടന്‍ ഉള്ളില്‍ ചിരിച്ചു കാണണം.. എന്നാലും അതൊന്നും പുറത്തു കാണിക്കാതെ പറഞ്ഞു

“നാഗര്‍കോവില്‍..!!”

“ഈശ്വരാ...!! നാഗര്‍കോവിലോ..!!”
അറിയാതെ ഞാന്‍ ഈശ്വരനെ വിളിച്ചു പോയി..

ഇനി എന്തു ചെയ്യും എന്നു വിചാരിച്ചു നോക്കുമ്പോഴാണ് അപായ ചങ്ങല കണ്ണില്‍ പെട്ടത്..
പിന്നെ ഒന്നും ആലോചിച്ചില്ല.. നേരെ അതങ്ങു വലിച്ചു..!!
ട്രെയിന്‍ നിരങ്ങി നീങ്ങി ഒരു 100 മീറ്റര്‍ മാറി നിന്നു..
ഞാന്‍ പാളത്തിലേക്ക് ചാടി ഇറങ്ങി..
തിരിഞ്ഞു നടക്കുമ്പോള്‍ ആയിരക്കണക്കിനു കണ്ണുകള്‍ സംശയ ഭാവത്തില്‍ എന്നെ വീക്ഷിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു..
ഒന്നും കാണാത്ത ഭാവത്തില്‍ ഞാന്‍ നടന്നു..
തല ഉയര്‍ത്തി ഞാന്‍ നോക്കുമ്പോള്‍ അതാ നില്‍ക്കുന്നു അടുത്ത കുരിശ്..!!
ട്രെയിനിന്‍റെ ചങ്ങല വലിച്ചതിന്റെ കാരണം അന്വേഷിക്കാന്‍ ടി ടി ചാടി ഇറങ്ങിയതാണ്..

“സാര്‍.. ട്രെയിന്‍ മാറിപ്പോയി..
ഞാന്‍ ഇറങ്ങാന്‍ പോയപ്പോഴേക്കും വണ്ടി എടുത്തു..
നിവൃത്തികേടു കൊണ്ട് ചങ്ങല വലിച്ചതാ..!!”

അങ്ങനെ അവിടെയും 100 രൂപ ദക്ഷിണ കൊടുത്ത് ഞാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു..
എന്‍റെ ട്രെയിന്‍ പോയിക്കാണും എന്ന വിഷമത്തില്‍ തിരിച്ചു റൂമില്‍ പോകാം എന്നും വിചാരിച്ചു ഞാന്‍ നടന്നു..
സ്റ്റേഷന്‍ അടുക്കാറായപ്പോള്‍ ഒരു വിളംബരം കേട്ടു..

“തിരുവനന്തപുരത്ത് നിന്നും മംഗലാപുരം വരെ പോകുന്ന 6347ആം നമ്പര്‍ എക്സ്പ്രസ്സ്‌ 20 മിനിറ്റ് വൈകി ഓടുന്നു.. യാത്രക്കാര്‍ക്ക്‌ നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു..!!”

22 അഭിപ്രായങ്ങൾ:

 1. Good...AAvasyamillatha sahithya nirthiyathu nannayi...Nannayivarunnundu!!

  മറുപടിഇല്ലാതാക്കൂ
 2. thaanx..
  saahithyam nirtheettonnumilla..
  idakkide keri varum.. ;)

  മറുപടിഇല്ലാതാക്കൂ
 3. ആഹാ നീയും തുടങ്ങിയോ ഈ പരിപാടി?(ട്രെയിന്‍ മാറി കേറുന്നതല്ല, ബ്ലോഗിങ്ങ് ബ്ലോഗിങ്ങ്)

  ഡാ കൊള്ളാട്ടോ.. :)

  മറുപടിഇല്ലാതാക്കൂ
 4. കലക്കി മകനെ..കലക്കി...ഹഹഹ്ഹ..അങ്ങനെ വേണം..അങ്ങനെ തന്നെ വേണം..
  ആദ്യ ഭാഗം ടെക്കികള്‍ക്ക് മനസിലാകുന്ന പോലെ ആയിട്ടോ..അതിനു ശേഷം കലക്കി..
  അടിപൊളി അവതരണം

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍8/09/2011 02:39:00 PM

  കൊള്ളാം. നല്ല രസമുണ്ട്.
  ഒരിക്കല്‍ ഇത് പോലെ ഞാന്‍ കോച്ച് മാറി കേറി എന്റെ സീറ്റ്‌ കയ്യടക്കി എന്നു ധരിച്ചു ഒരു ചേട്ടനുമായി മുട്ടന്‍ കലിപ്പുണ്ടാക്കിയത് ഓര്‍ക്കുന്നു. സംഭവം ഉത്തരേന്ത്യയില്‍ ആയിരുന്നു. ഹിന്ദിയില്‍ അറിയാവുന്ന പോലെ ഒക്കെ ഞാന്‍ അയാളെ ശകാരിച്ചു ... പിന്നെ അമളി മനസ്സിലാക്കിയപ്പോള്‍ ഒരു "sorry" പറഞ്ഞു പെട്ടന്ന് തടി തപ്പി. ഭാഗ്യത്തിന് പുള്ളി മാന്യനായത് കൊണ്ട് എന്റെ ദേഹത്ത് കൈ തരിപ്പ് തീര്‍ത്തില്ല.

  മറുപടിഇല്ലാതാക്കൂ
 6. Nice blog..1 doubt chain valichathinu 100rsnu othukkio TTRne

  മറുപടിഇല്ലാതാക്കൂ
 7. @Karma-Yogi: It happens accidentally to some one's life.. Thank you for the comment :)

  മറുപടിഇല്ലാതാക്കൂ
 8. ഇതു കൊള്ളാം... ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തിയാല്‍ 100 രൂപയെ ഫൈന്‍ ഉള്ളൂ എന്ന് ഇപ്പോഴാണ് മനസ്സിലായത്... ഇനി എന്തെങ്കിലും ആവശ്യം വന്നാല്‍ ചങ്ങല വലിക്കാലോ... :)

  മറുപടിഇല്ലാതാക്കൂ
 9. നല്ല അവതരണം .കലക്കി !

  മറുപടിഇല്ലാതാക്കൂ