ചൊവ്വാഴ്ച, ഓഗസ്റ്റ് 02, 2011

പവിത്രം..

"ഹലോ..
എന്ത്..!!
അവനതു ചെയ്തുവെന്ന് ഉറപ്പാണോ..?
ഞാന്‍ തിരിച്ചു വിളിക്കാം.. ഇപ്പൊ ഡ്രൈവ് ചെയ്തോണ്ടിരിക്കുവാ..!!"

അടുത്തിരിക്കുന്ന തന്‍റെ പ്രിയതമയോടു ജീവന്‍ പറഞ്ഞു:
"അനില്‍ ഓഫീസിന്‍റെ ടെണ്ടര്‍ തുക ഞങ്ങളുടെ എതിരാളികള്‍ക്ക് ചോര്‍ത്തിക്കൊടുത്തു..!!"
ഘോരമായ നടുക്കത്തോടെയാണ് കാവ്യ അത് ശ്രവിച്ചത്..
ഒരു മന്ദസ്മിതത്തോടെ ആണ് ജീവന്‍ അത് പറഞ്ഞതെങ്കിലും അവന്‍റെ ഉള്ളില്‍ എരിയുന്ന തീ അവള്‍ക്ക് കാണാമായിരുന്നു..
അതവളെ അഗാധമായി പൊള്ളിച്ചു..
ഈ സംഭവത്തിന്‍റെ  തീക്ഷ്ണത എന്താണെന്നും തന്‍റെ ജീവനെ അതെങ്ങനെ ബാധിക്കുമെന്നും അവള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു..
ഇതെല്ലാം തനിക്ക് വേണ്ടിയല്ലേ..!!
ഒന്നും ഉരിയാടാതെ, ജീവന്റെ മുഖത്തേക്ക് ഒന്ന് നോക്കാന്‍ പോലും കെല്‍പ്പില്ലാതെ അവള്‍ പുറം കാഴ്ചകള്‍ നോക്കി ഇരുന്നു..
അവളുടെ കണ്ണുകള്‍ പുറത്തെ കാഴ്ചകള്‍ കണ്ടെങ്കിലും ഉള്ളം അതൊന്നും അറിയുന്നില്ലായിരുന്നു..
ഇപ്പോള്‍ മനസ്സ് മന്ത്രിക്കുന്നത് ഒന്ന് മാത്രമായിരുന്നു..
"എന്തിനവന്‍ അങ്ങനെ ചെയ്തു..?
ഇതെല്ലാം ചെയ്യുമ്പോള്‍ ഒരു നിമിഷം പോലും അവന്‍റെ മനസ്സില്‍ ഞങ്ങളുടെ ഒരു നിഴല്‍ച്ചിത്രം പോലുമുണ്ടായില്ലെന്നോ..
ഇത്ര ക്രൂരനാണോ അവന്‍..!!"

ശിധിലങ്ങളായ ഓര്‍മകള്‍ നേര്‍ രെഖയിലെന്നപോല്‍ തെളിഞ്ഞു കാണുന്നു..
അവളുടെ ശ്രദ്ധ പതിയെ അതിലേക്ക് തിരിഞ്ഞു..അവളുടെ കുട്ടിക്കാലം..

മുറ്റത്തു കളിച്ചു കൊണ്ടിരുന്ന തന്‍റെ മുന്നിലേക്ക് അച്ഛന്റെ കൂടെ അമ്മായിയും അവരുടെ കയ്യില്‍ തൂങ്ങി ഒരു കൊച്ചു പയ്യനും പടി കയറി വരുന്നു..
തന്നെക്കാള്‍ ഒരു വയസ്സിന്‍റെ കുറവ് മാത്രമേ അനിലിനുണ്ടായിരുന്നുള്ളൂ..
പക്ഷെ കളിക്കൂട്ടുകാരന്‍ എന്നതിലുപരി ഒരു കുഞ്ഞനുജനോടുള്ള വാത്സല്യം തനിക്കവനോട് തോന്നിയിരുന്നു..
അച്ഛന്‍ മരിച്ച അവനെ പിന്നീടുള്ള കാലം തന്‍റെ അച്ഛനാണ് നോക്കി വളര്‍ത്തിയത്..
ഞാന്‍ പഠിച്ചു എഞ്ചിനീയറിംഗ് ജയിച്ചു..
കൊച്ചിയില്‍ ഒരു കമ്പനിയില്‍ ഉദ്യോഗവും ലഭിച്ചു..
പഠിക്കാന്‍ മിടുക്കനല്ലായിരുന്നെങ്കിലും ഒരു വിധത്തില്‍ അവന്‍ ബിരുദം എഴുതിയെടുത്തു..
ഒരു ലക്ഷ്യബോധാവുമില്ലാത്ത ജീവിതമാണ് അവന്‍ നയിച്ചു കൊണ്ടിരുന്നത്..
ആവുന്ന പോലെ ഞാനും അച്ഛനും അമ്മയും അമ്മായിയും അവനെ ഉപദേശിച്ചു നോക്കി..
പക്ഷെ അവന്‍ ഒന്നിനും വില കല്‍പ്പിച്ചില്ല..
താന്‍ ഈ വീട്ടില്‍ ഒരു രണ്ടാം തരക്കാരനാണ് എന്നൊരു അപകര്‍ഷതാ ബോധം അവനെ വേട്ടയാടാന്‍ തുടങ്ങിയിരുന്നു..
അങ്ങനെയിരിക്കെ എനിക്ക് ഒരു കല്യാണാലോചന വന്നു..
പേര് ജീവന്‍.. കൊച്ചിയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ മാനേജര്‍..
എല്ലാരുടെയും അനുഗ്രഹാശിസ്സുകളോടെ ആ കല്യാണം മംഗളമായി നടന്നു..
അങ്ങനെ ഞങ്ങള്‍ കൊച്ചിയില്‍ താമസം തുടങ്ങി..
എന്‍റെ ഇഷ്ടത്തിനൊത്ത ഒരു വരനെ കിട്ടിയതില്‍ ഞാന്‍ സ്വല്പം അഹങ്കരിക്കുകയും ചെയ്തു..
അങ്ങനെയിരിക്കെ ജീവേട്ടന്റെ കമ്പനിയില്‍ ഒരു ഒഴിവു വന്നു..
ഒരു  അക്കൌണ്ടന്‍റിന്റെ ഒഴിവായിരുന്നു അത്..
വെറുതേ വീട്ടില്‍ ഇരിക്കുന്ന തന്‍റെ അനുജന് അത് നല്ലോരവസരമാകുമെന്നവള്‍ കരുതി..
അങ്ങനെ അവളുടെ ആഗ്രഹപ്രകാരം ആ ജോലി ജീവന്‍ അനിലിന് വാങ്ങിക്കൊടുത്തു..
അങ്ങനെ അവന്‍റെ ജീവിതത്തിനു ഒരു വെളിച്ചം വന്നു..
അന്നാ മുഖത്ത് കണ്ട സന്തോഷം പറയാന്‍ കഴിയാത്തതാണ്..
ചുരുങ്ങിയ സമയം കൊണ്ട് അവന്‍ സഹപ്രവര്‍ത്തകരുടെ ഇടയില്‍ നല്ല പേരെടുത്തു..
ജീവേട്ടന്റെ വേണ്ടപ്പെട്ടയാള്‍ ആയതുകൊണ്ട് എല്ലാര്‍ക്കും അവനെ വലിയ വിശ്വാസവും കാര്യവുമായിരുന്നു..
അങ്ങനെ  ഉള്ള ഒരു നല്ല ജീവിതം നയിക്കുമ്പോള്‍ എന്തിനവന്‍ അത് ചെയ്തു..
അതിന്‍റെ വരും വരായ്കകളെ പറ്റി ഒരു നിമിഷത്തേക്ക് അവന്‍ ചിന്തിച്ചിരുന്നെങ്കില്‍..!!
അതിന്‍റെ ഭവിഷ്യത്ത്‌ മുഴുവന്‍ അനുഭവിക്കേണ്ടത് എന്‍റെ ജീവേട്ടനല്ലേ..!!
ഇത്രയും കാലം അച്ഛനും ഞങ്ങളും അവന്‍റെ നല്ലതിനു വേണ്ടി ചെയ്തതിനെല്ലാം ചേര്‍ത്ത് അവന്‍ തിരിച്ചു തന്നിരിക്കുന്നു..

"ഹലോ.. ഇറങ്ങുന്നില്ലേ..!!
വീടെത്തി..!!"

ജീവന്‍റെ ശബ്ദം കേട്ടാണ് അവള്‍ പ്രജ്ഞയിലേക്ക് തിരിച്ചു വന്നത്..
"എന്താ നിന്‍റെ കണ്ണു കലങ്ങിയിരിക്കുന്നെ..?"
ആ ചോദ്യം കേട്ടപ്പോള്‍ അടക്കി വച്ചിരുന്ന തേങ്ങല്‍ ഒരുറവയായ്‌ അവളുടെ കണ്ണില്‍ നിന്നും പെയ്തു..

"എന്നാലും ഞാന്‍ കാരണമല്ലേ ഇങ്ങനൊക്കെ..!!
എന്നോട് ക്ഷമിക്കൂ ജീവേട്ടാ..!!"

അവള്‍ തേങ്ങല്‍ അടക്കാനാവാതെ അവന്‍റെ മാറിലേക്ക്‌ വീണു..

"സാരമില്ല...!! നമ്മള്‍ ഇങ്ങനൊന്നും വരുമെന്ന് പ്രതീക്ഷിച്ചില്ലല്ലോ..
ഈശ്വരന്‍  എന്തെങ്കിലും വഴി കാണിച്ചു തരാതിരിക്കില്ല..
നീ കരയാതിരിക്ക്.."

അവന്‍റെ  മനസ്സിന്‍റെ നീറ്റല്‍ ഇപ്പോള്‍ കാവ്യയുടെ വ്യസനം ഓര്‍ത്തായിരുന്നു..
അത്ര പവിത്രതയാര്‍ന്ന ബന്ധമായിരുന്നു അവരുടേത്..

9 അഭിപ്രായങ്ങൾ:

 1. ജീവിതത്തില്‍ നിന്നും ഉള്ള ഒരേടാണല്ലേ....???

  മറുപടിഇല്ലാതാക്കൂ
 2. സാരമില്ല...!! നമ്മള്‍ ഇങ്ങനൊന്നും വരുമെന്ന് പ്രതീക്ഷിച്ചില്ലല്ലോ..
  ഈശ്വരന്‍ എന്തെങ്കിലും വഴി കാണിച്ചു തരാതിരിക്കില്ല..
  നീ കരയാതിരിക്ക്.."
  kollam..ee orotta variyil niranju nilkkunu"pavithram"

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍8/05/2011 04:25:00 PM

  പഞ്ഞിതുണ്ട്‌ കേസില്‍ പഞ്ഞിക്കിട്ട ആദ്യത്തെ കഥാകാരനാവാനുള്ള ശ്രമമാണോ ദിലീപേ?

  മറുപടിഇല്ലാതാക്കൂ
 4. @karma-yogi : എന്താണ് താങ്കള്‍ ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല..!!

  മറുപടിഇല്ലാതാക്കൂ
 5. Nice da!!! Allalum pavithrathakku oru example kodukkunnathu nallatha...Ippolathe palarkkum ithonnum enthannu polum areellla

  മറുപടിഇല്ലാതാക്കൂ